2011, ജനുവരി 22, ശനിയാഴ്‌ച

സ്മാര്ട്ട് സിറ്റിയും സ്മാര്ട്ടല്ലാത്ത ഭരണകൂടവും

സ്മാര്ട്ട് സിറ്റിയും സ്മാര്ട്ടല്ലാത്ത ഭരണകൂടവും
ഹനീഫ പുതുപറമ്പ്
"ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം....' എന്ന കവിവാക്യം പോലെയാണ് സ്മാര്ട്ട് സിറ്റിയുടെ ഇപ്പോഴത്തെ അവസ്ഥ! ഫരീദ് അബ്ദുറഹിമാനും കൂട്ടരും മാസാമാസം ദുബായില്നിന്ന് കൊച്ചിയിലേക്ക് വിമാനം കയറും. ഡയരക്ടര് ബോര്ഡ് മീറ്റിംഗില് പങ്കെടുക്കും. വന്നപോലെ തന്നെ തിരിച്ച് പോവുകയും ചെയ്യും. തൊട്ടു പിന്നാലെ മന്ത്രി ശര്മ്മയുടെ ഒരു പ്രസ്താവനയും വരും; ചര്ച്ച തുടരുന്നു എന്ന മട്ടില്! ഇങ്ങനെ ചര്ച്ച ചെയ്ത് കളഞ്ഞത് ഒന്നും രണ്ടും ദിവസമല്ല. അഞ്ച് കൊല്ലമാണ്! കേരളീയ സാഹചര്യത്തില് സ്വപ്നസമാനമായ ഒരു പദ്ധതിയെ എങ്ങനെ കുളത്തിലിറക്കി കുളിപ്പിച്ച് കിടത്താം എന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞു ഇടത് സര്ക്കാര്. ഇതിന് വല്ല അവാര്ഡും കൊടുക്കാനുണ്ടെങ്കില് അത് തീര്ച്ചയായും ഇടത് സര്ക്കാറിനുതന്നെ അവകാശപ്പെട്ടതാണ്. നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്ക്കുനേരെ ഇതിലും വലിയൊരു പാരപണിയാന് മറ്റേത് സര്ക്കാറിനാണ് കഴിയുക!
സ്മാര്ട്ട്സിറ്റി എന്ന് പറയുന്നത് ഒരു ഐ.ടി. പ്രൊജക്ട് എന്നതിലുപരി ഒരു പുതിയ ആശയമാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില് ഇത്രയും ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് വലിയ തോതിലുള്ള മലിനീകരണ പ്രശ്നങ്ങളും മറ്റുമുണ്ടാക്കുന്ന വന് വ്യവസായ ശാലകള് സ്ഥാപിക്കാന് കഴിയില്ല. ഐ.ടി. അധിഷ്ഠിത വ്യവസായ സംരംഭങ്ങള്ക്കാണ് കേരളം മുന്ഗണന നല്കേണ്ടത്. അതിന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. നൂറ് ശതമാനം സാക്ഷരതയുള്ള നാടാണ് നമ്മുടേത്. പുതിയ തലമുറ നൂറ് ശതമാനം കമ്പ്യൂട്ടര് സാക്ഷരതകൂടി നേടിയാണ് വളര്ന്നുവരുന്നത്. എല്.പി. ക്ലാസ് മുതല് കമ്പ്യൂട്ടര് പഠനം നേടുകയാണ് കുട്ടികള്. പ്ലസ്ടു വരെ പഠിക്കുന്ന ഒരു കുട്ടിക്ക് ഈ രംഗത്ത് അത്യാവശ്യം നല്ല പ്രാവീണ്യമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലും സ്കൂളില് പോകുന്ന കുട്ടികള് കമ്പ്യൂട്ടര് പഠിക്കുന്നുണ്ടാകാം. പക്ഷെ അവിടെ സ്കൂളില് പോകുന്ന കുട്ടികളുടെ ശതമാനം കേരളത്തേക്കാള് എത്രയോ കുറവാണ്. വലിയ കമ്പ്യൂട്ടര് വിദഗ്ദ്ധര് ഒന്നുമായില്ലെങ്കിലും കേരളത്തിലെ നൂറ് ശതമാനം കുട്ടികള്ക്കും കമ്പ്യൂട്ടര് ഉപയോഗിക്കുന്നതില് അത്യാവശ്യം വേണ്ട പ്രാവീണ്യമുണ്ടെന്നര്ത്ഥം. പ്ലസ്ടു കഴിയുന്ന ഒരു കുട്ടിക്ക് ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്പോയി ഐ.ടി.യുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹ്രസ്വകാല കോഴ്സുകള് ചെയ്താല് ഇപ്പോള്തന്നെ ചെറിയ വരുമാനമുള്ള ജോലി നേടാന് പ്രയാസമുണ്ടാവില്ല. ഈ മേഖലയില് ഉന്നത പഠനം നേടിയവര്ക്കുള്ള അവസരങ്ങള് വേറെ. അമേരിക്കന് പ്രസിഡണ്ട് ബറാക് ഒബാമ അടക്കമുള്ള ആളുകള് "ഔട്ട് സോഴ്സിംഗിന്' എതിരാണെങ്കിലും അടുത്ത കാലത്തൊന്നും അമേരിക്കന് ഐ.ടി. കമ്പനികള്ക്ക് ഇത് അവസാനിപ്പിക്കാന് കഴിയില്ല. ഈ ജോലി ചെയ്യാന് പ്രാഗത്ഭ്യം നേടിയ ചെറുപ്പക്കാര് കേരളത്തില് ധാരാളമുണ്ട്. പക്ഷെ പണി കിട്ടണമെങ്കില് ബംഗളൂരുവിലേക്കോ ചെന്നൈയിലേക്കോ വണ്ടി കയറണമെന്ന് മാത്രം! ബംഗളൂരുവിലെ ഏത് ഐ.ടി. കമ്പനിയില് ചെന്നാലും പെണ്കുട്ടികളടക്കമുള്ള മലയാളികള് "സ്മാര്ട്ടായി' ജോലി ചെയ്യുന്നത് കാണാം. പലര്ക്കും മാസത്തില് ലക്ഷത്തിലധികം രൂപയാണ് ശമ്പളം. കേരളത്തില് അവസരമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ മനുഷ്യ വിഭവശേഷി അതിര്ത്തി കടക്കുന്നത്. തിരുവനന്തപുരത്തെ ടെക്നോ പാര്ക്ക് മാത്രമാണ് ഈ രംഗത്ത് കേരളത്തിലെ ശ്രദ്ധേയമായ ഏക സംരംഭം. ഇതിന്റെ കുറേക്കൂടി ആധുനികമായ രൂപമാണ് യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചിയില് സ്ഥാപിക്കാന് ഉദ്ദേശിച്ചിരുന്ന സ്മാര്ട്ട് സിറ്റി. അഞ്ചുവര്ഷംകൊണ്ട് ഈ സ്വപ്നത്തെ ഇഞ്ചിഞ്ചായി കൊന്നത് മാത്രമാണ് ഇടത് സര്ക്കാറിന്റെ മികച്ച ഭരണനേട്ടം. യു.ഡി.എഫ്. ഭരണകാലത്ത് വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി കൊണ്ടുവന്ന സ്മാര്ട്ട് സിറ്റി പദ്ധതിക്ക് എന്തെങ്കിലും ന്യൂനതകളുണ്ടായിരുന്നെങ്കില് അത് പരിഹരിച്ച് ഇടത് സര്ക്കാറിന് അവരുടെ കാഴ്ചപ്പാടിന് അനുസൃതമായി ഇത് നടപ്പിലാക്കിയെടുക്കാനുള്ള സമയമുണ്ടായിരുന്നു. ആ സമയമാണ് ഒന്നും ചെയ്യാതെ ഈ സര്ക്കാര് തുലച്ചുകളഞ്ഞത്. സ്മാര്ട്ട്സിറ്റിയുടെ കാര്യത്തില് മാത്രമല്ല; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെയും നാലുവരിപ്പാതയുടെയുമൊക്കെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന് രണ്ട് കാര്യങ്ങളെ ചെയ്യേണ്ടതുള്ളൂ. ഒന്ന്: അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്. രണ്ട്: മാനവ വിഭവ ശേഷിയുടെ വികസനമാണ്. 38863 ചതുരശ്ര കിലോമീറ്റര് മാത്രം വിസ്തൃതിയുള്ള മൂന്നര കോടിയോളം ജനങ്ങള് അധിവസിക്കുന്ന ചെറിയൊരു സംസ്ഥാനമാണ് കേരളം. ഒരു ചതുരശ്ര കിലോമീറ്റര് ചുറ്റളവില് കേരളത്തില് 819 ആളുകള് താമസിക്കുന്നു. കേരളത്തില് ഒരു ഗ്രാമപഞ്ചായത്ത് വാര്ഡിന്റെ ശരാശരി ചുറ്റളവും ജനസംഖ്യയും ഏറെക്കുറെ ഇതുതന്നെയാണ്. ഇക്കാര്യത്തില് കേരളത്തിന്റെ പ്രത്യേകത അറിയണമെങ്കില് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനവുമായി താരതമ്യം ചെയ്തുനോക്കണം. ഉദാഹരണമായി മധ്യപ്രദേശിന്റെ ആകെ വിസ്തീര്ണ്ണം 308144 ചതുരശ്ര കിലോമീറ്ററാണ്. ആകെ ജനസംഖ്യ ആറരകോടിയോളം വരും. അതായത് കേരളത്തില് മുപ്പത്തിയെട്ടായിരം ചതുരശ്ര കിലോമീറ്റര് ചുറ്റളവില് മൂന്നരകോടി മനുഷ്യര് ജീവിക്കുമ്പോള് അതിന്റെ പത്തിരട്ടി വലിപ്പമുള്ള മധ്യപ്രദേശില് കേരളത്തിന്റെ ഇരട്ടി ജനസംഖ്യയേ ഉള്ളൂ എന്നര്ത്ഥം. ജനങ്ങള് ഇങ്ങനെ തിങ്ങിപ്പാര്ക്കേണ്ട മറ്റൊരു സംസ്ഥാനം മെട്രോ നഗരങ്ങളല്ലാതെ ഇന്ത്യയില് വേറെയില്ല. അനുഗൃഹീതമായ ഭൂപ്രകൃതി, നല്ല കാലാവസ്ഥ, സമ്പൂര്ണ്ണ സാക്ഷരത, ഉയര്ന്ന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള് ഇതൊക്കെ കേരളത്തിന്റെ പ്രത്യേകതകളാണ്. ഈയൊരു പ്രദേശത്തെ സമഗ്രമായി കണ്ട് ഒരു ഇരുപത്തിയഞ്ച് വര്ഷത്തിനകം പൂര്ത്തീകരിക്കേണ്ട വികസന പ്രവര്ത്തനങ്ങളെപ്പറ്റിയുള്ള ഒരു കാഴ്ചപ്പാടുണ്ടാക്കണം. ഗതാഗത സൗകര്യം വര്ദ്ധിപ്പിക്കലാണ് ആദ്യപടി. അതില് നാലുവരിപ്പാതയും മെട്രോ റെയിലും മൊത്തത്തിലുള്ള റെയില്വെ വികസനവും, ജലപാതകളുടെ നവീകരണവും ഒക്കെപ്പെടും. ഇക്കാര്യത്തില് ഇന്ന് കാണിക്കുന്ന അലംഭാവം വരുംതലമുറയോട് ചെയ്യുന്ന കൊടിയ പാതകമാകും.
അടിസ്ഥാന സൗകര്യ വികസനംപോലെതന്നെ പ്രധാനമാണ് മാനവശേഷി വികസനവും. മൂന്നര കോടിയോളംവരുന്ന കേരളത്തിലെ ജനസംഖ്യയില് ഒരു കോടിയില് അധികംവരും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ എണ്ണം. ഇവര്ക്ക് ശരിയായ രീതിയില് വിദ്യാഭ്യാസം നല്കാനും തൊഴില് നല്കാനുമുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. ഇതിന് രണ്ടിനും ആവശ്യമായ പണം സര്ക്കാര് ഖജനാവിലില്ല എന്ന സത്യം മാലോകര്ക്ക് മുഴുവനും അറിയാം. കേരളത്തില് പുതിയ എഞ്ചിനീയറിംഗ് കോളജുകളും മെഡിക്കല് കോളജുകളും മറ്റ് പ്രൊഫഷണല് സ്ഥാപനങ്ങളും തുടങ്ങാന് സര്ക്കാര് ഖജനാവിലെ പണം ഊറിവരുന്നതും കാത്തിരുന്നാല് കേരളത്തിന്റെ സ്ഥിതിയെന്താകും? ഈ മേഖലയില് പണം മുടക്കാന് തയാറുള്ള സ്വകാര്യ സംരംഭകരെ കണ്ടെത്തി അണ് എയ്ഡഡ് മേഖലയില് പ്രൊഫഷണല് കോളജുകള്ക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ യു.ഡി.എഫ്. സര്ക്കാറാണ്. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് കുറ്റിപ്പുറത്ത് അനുവദിച്ചത് ഇ.ടി. മുഹമ്മദ് ബഷീര് വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴാണ്. ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്തന്നെ ഏറ്റവും കൂടുതല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് തുടക്കം കുറിക്കപ്പെട്ടത് നാലകത്ത് സൂപ്പി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കാലത്തായിരിക്കും. ഇനിയും ഈ രംഗത്ത് നിരവധി സാധ്യതകള് ഉണ്ട്. അത് കണ്ടെത്തി പരിപോഷിപ്പിച്ചെടുക്കുകയാണ് ദീര്ഘദൃഷ്ടിയുള്ള ഭരണാധികാരികള് ചെയ്യേണ്ടത്.
കേരളത്തിലെ ചെറുപ്പക്കാര്ക്ക് തൊഴില് നേടാനുള്ള സൗകര്യമൊരുക്കിക്കൊടുക്കാനും ഇതേ രീതിതന്നെ പിന്തുടരുകയാണ് പ്രായോഗിക സമീപനം. ഓരോ വര്ഷവും പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് യുവതീ യുവാക്കള്ക്ക് തൊഴില് നല്കാന് കേരളത്തിലെ ഒരു സര്ക്കാറിനും കഴിയില്ല. പക്ഷേ ഈ മേഖലയിലും മുതല് മുടക്കാന് തയ്യാറുള്ള സ്വകാര്യ സംരംഭകര് ധാരാളമുണ്ട്. അവര്ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്താല് മാത്രംമതി. അതിനര്ത്ഥം കേരളത്തിന്റെ ഭൂമിയും വെള്ളവും പരിസ്ഥിതിയുമൊക്കെ ആര്ക്കെങ്കിലും തീരെഴുതി കൊടുക്കണമെന്നല്ല. നമ്മുടെ സംസ്ഥാനത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടുതന്നെ അവയൊക്കെ നടപ്പിലാക്കിയെടുക്കാന് ആര്ജ്ജവമുള്ള ഭരണാധികാരികള്ക്ക് കഴിയും. അത് കാണിച്ചുതന്നയാളാണ് മുന് മുഖ്യമന്ത്രി കെ. കരുണാകരന്. അതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യയില്തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ പണിതുയര്ത്തിയ ആദ്യ സംരംഭമായ നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം.
ഇത്തരത്തില് കേരളത്തിനു മുന്നില് അവതരിപ്പിക്കപ്പെട്ട മികച്ചൊരു സംരംഭകത്വ മാതൃകയായിരുന്നു കൊച്ചി സ്മാര്ട്ട് സിറ്റി പദ്ധതി. പക്ഷെ കഴിഞ്ഞ അഞ്ചുകൊല്ലവും അതിട്ട് തട്ടിക്കളിച്ച് ഓരുവഴിക്കാക്കിയ ഈ സര്ക്കാര് വരും തലമുറയോട് മാപ്പുപറയേണ്ടിവരുമെന്നുറപ്പാണ്. കേരളത്തില് ഓരോ അഞ്ചുകൊല്ലവും കഴിയുമ്പോള് ഭരണത്തിലേറുന്ന ഇടത് സര്ക്കാറുകള് പത്തുകൊല്ലം വീതമാണ് കേരളത്തെ പിറകോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

പാലോളി കമ്മിറ്റി ചെയ്തതെന്ത്?

പാലോളി കമ്മിറ്റി ചെയ്തതെന്ത്?
കെ. മുഹമ്മദുണ്ണിഹാജി എം.എല്.എ
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്ക്കാര് ന്യൂനപക്ഷങ്ങള്ക്കായി നിരവധി പദ്ധതികള് നടപ്പിലാക്കിയെന്ന അവകാശവാദത്തേക്കാള് വലിയ തമാശ ഈ വര്ഷം വേറെ ഉണ്ടായിട്ടില്ല. ഇത് ന്യൂനപക്ഷ സമുദായത്തിനെ കൃത്യമായി ബോദ്ധ്യപ്പെടുത്താന് കോഴിക്കോട്ട് പ്രത്യേക യോഗം ചേര്ന്നിരിക്കുകയാണ്. മലപ്പുറത്തും ഇത്തമൊരു യോഗം വിളിക്കാനിരിക്കുകയാണ{െത. ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിക്കുംമുമ്പ് സി.പി.എമ്മിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. പാലോളി സമിതി നിര്ദ്ദേശങ്ങള് ഫലവത്തായി സംസ്ഥാനത്ത് നടപ്പാക്കി എന്നതാണ് ഈ അവകാശവാദത്തിന് പിന്ബലമായി സി.പി.എം. എടുത്തുകാണിക്കുന്നത്.
ഇന്ത്യന് മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥിതിവിവരകണക്കുകളും അവസ്ഥാവിശേഷങ്ങളും ശേഖരിച്ചും അവ അപഗ്രഥന വിധേയമാക്കി കേന്ദ്ര സര്ക്കാറിന് സമര്പ്പിക്കാനായി ജസ്റ്റിസ് രജീന്ദര് സച്ചാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ 2005 മാര്ച്ച് 9ാം തീയതി യു.പി.എ. സര്ക്കാര് നിയോഗിക്കുകയുണ്ടായി. ഈ രംഗങ്ങളില് മുസ്ലിം ജനവിഭാഗം അനുഭവിക്കുന്ന അവശതകള് കണ്ടെത്തുവാനും ക്രിയാത്മകമായ ഇടപെടലുകളിലൂടെ അവക്ക് പരിഹാരം കണ്ടെത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്ക്കാര് ഇത്തരം ഒരു ദൗത്യം ഏറ്റെടുത്തത്. ഏതാണ്ട് ഒന്നര വര്ഷകാലയളവിലെ തീവ്രയത്നത്തിന്റെ ഫലമായി സച്ചാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തയ്യാറാക്കിയ വിശദവും സമഗ്രവുമായ റിപ്പോര്ട്ട് 2006 നവംബര് 30ാം തീയതി പാര്ലമെന്റ് മുമ്പാകെ സമര്പ്പിച്ചു. മുസ്ലിം പ്രീണനം ഒരു നിറംപിടിപ്പിച്ച കെട്ടുകഥയാണെന്നും മാത്രമല്ല വികസന പാതയില് ഏറ്റവും പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്ന ജനതയാണ് അവരെന്നും സച്ചാര് വരച്ചുകാട്ടി. ഇന്ത്യന് മുസ്ലിംകളുടെ ഏറ്റവും ദയനീയ മുഖം ദര്ശിക്കാനാവുക ചുവന്ന ബംഗാളിലും താരതമ്യേന മെച്ചപ്പെട്ട അവസ്ഥ മുസ്ലിം രാഷ്ട്രീയത്തിന് അടിത്തറയുള്ള കേരളത്തിലുമാണെന്ന് റിപ്പോര്ട്ടിലൂടെ കണ്ണോടിക്കുന്നവര്ക്ക് ബോധ്യമാവും. സച്ചാര് ശുപാര്ശകളെ തുടര്ന്ന് കേന്ദ്രം ന്യൂനപക്ഷ ക്ഷേമത്തിനായി പല പദ്ധതികളും പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങള്ക്ക് ചില മാര്ഗനിര്ദ്ദേശങ്ങള് നല്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും കമ്മീഷനും രൂപീകരിക്കുക, ന്യൂനപക്ഷ ക്ഷേമത്തിനുതകുന്ന പദ്ധതികള് സമര്പ്പിക്കുക തുടങ്ങിയവ അതില്പെട്ടതായിരുന്നു. ഇവ നടപ്പിലാക്കുന്നതിന് പകരം തദ്ദേശവകുപ്പു മന്ത്രി ചെയര്മാനായ പതിനൊന്നംഗ സമിതിയെ സംസ്ഥാന സര്ക്കാര് നിയോഗിക്കുകയും സച്ചാര് ശുപാര്ശകള് കേരളത്തില് നടപ്പിലാക്കാനുള്ള നിര്ദ്ദേശങ്ങള് സമര്പ്പിക്കുവാന് ആവശ്യപ്പെടുകയുമാണ് ചെയ്തത്.
2007 ഒക്ടോബര് 15ന് നിയോഗിച്ച കമ്മിറ്റി 2008 ഫെബ്രുവരിയില് റിപ്പോര്ട്ട് സമര്പ്പിക്കുകയും 652008ന് ഒരു ഉത്തരവിലൂടെ പ്രസ്തുത റിപ്പോര്ട്ട് സര്ക്കാര് അംഗീകരിക്കുകയും ചെയ്തു. ഭരണ നടപടികള് ഉള്പ്പെടെ ഒന്പത് ശീര്ഷകങ്ങളിലായി 83 നിര്ദ്ദേശങ്ങളാണ് പാലോളി സമിതി സര്ക്കാറിന് സമര്പ്പിച്ചതും, ഉത്തരവിലൂടെ സര്ക്കാര് അംഗീകരിച്ചതും. എന്നാല് ഇവയിലെ കാതലായ പല നിര്0ദ്ദേശങ്ങളും ഇതുവരെ നടപ്പിലാക്കാന് സര്ക്കാര് ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളില് ഒന്നാമത്തേതായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ രൂപീകരണം. പല സംസ്ഥാനങ്ങളിലും ഇത് രൂപീകരിച്ചുകഴിഞ്ഞു. എന്നാല് സംസ്ഥാനത്ത് ഇവ ഇപ്പോഴും പ്രഖ്യാപനത്തില് ഒതുങ്ങുകയാണ്. ന്യൂനപക്ഷ വകുപ്പിനോടൊപ്പംതന്നെ രൂപീകരിക്കേണ്ട ന്യൂനപക്ഷ കമ്മീഷന്റെ രൂപീകരണത്തിനുള്ള നിയമനിര്മ്മാണത്തിനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വയനാട് ജില്ല മാത്രമാണ് ഈ പദ്ധതിയില് ഉള്പ്പെട്ടിട്ടുള്ളത്. സമയത്തിന് {േപാജക്ടുകള് സമര്പ്പിക്കാന് കഴിയാത്തതാണ് മറ്റ് ജില്ലകള് തഴയപ്പെടാന് കാരണം. പാലോളി സമിതി ഇക്കാര്യം പരിശോധിക്കുകയും മലപ്പുറവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകള്കൂടി ഉള്പ്പെടുത്തുന്നതിനാവശ്യമായ സമ്മര്ദ്ദവും {െപാപ്പോസലുകളും കേന്ദ്രത്തിലെത്തിക്കണമെന്ന് നിര്ദ്ദേശിക്കുകയും ചെയ്തു. എന്നാല് ഇവ ഉണ്ടായില്ലെന്ന് മാത്രമല്ല ഉള്പ്പെടുത്തിയ വയനാട് ജില്ലയുടെ ക്ഷേമകാര്യത്തിനായി പ്രാഥമികമായി അനുവദിച്ച 15 കോടി രൂപതന്നെ ചെലവഴിക്കാത്തതിന്റെ പേരില് കേന്ദ്രത്തിന്റെ പഴി കേള്ക്കേണ്ടിവരികയും ചെയ്തു.
ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയ ഉദ്യോഗനഷ്ടം (ബാക്ക്ലോഗ്) പാലോളി സമിതി വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്ട്ട് ചെയ്തത്. സമിതി നിര്ദ്ദേശങ്ങളിലെ മൂന്നാമത്തെ ശീര്ഷകമായ വിദ്യാഭ്യാസ ഉദ്യോഗ സംവരണത്തിലെ ഒന്നാമത്തെ നിര്ദ്ദേശംതന്നെ ഇത് സംബന്ധിച്ചാണ്. (പേജ് 23). കൂടാതെ അടിയന്തരമായി നടപ്പിലാക്കേണ്ട പത്ത് നിര്ദ്ദേശങ്ങളില് എട്ടാമത്തെതും ഇതാണ്. ഈ നിയമസഭയുടെ രണ്ടാം സമ്മേളനം മുതല് ഈയിടെ കഴിഞ്ഞ പതിനാറാം സമ്മേളനംവരെ തുടര്ച്ചയായി ഞാന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയ ഉദ്യോഗനഷ്ടം നികത്തുന്നതിന് ഈ സര്ക്കാര് അധികാരത്തില് വന്നതിനുശേഷം കൈക്കൊണ്ട നടപടികള് എന്താണ്? ഈ ചോദ്യത്തിന് അധികവും തന്ന മറുപടി "വിവരം ശേഖരിച്ച് വരുന്നു' എന്നായിരുന്നു. എന്നാല് ഒരു പ്രാവശ്യം (ആറാം സമ്മേളനം 4.9.07ന് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്: 46) ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുന്നതാണ് എന്ന് അറിയിച്ചിരുന്നുവെങ്കിലും അത്തരമൊരു ചര്ച്ച ഇതുവരെ നടന്നതായി അറിവില്ല. ഈ നിയമസഭാ സമ്മേളനത്തില് ഈ ചോദ്യം വീണ്ടും ഉന്നയിച്ചപ്പോള് (നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പര് 74, 21.12.10) പട്ടികജാതിപട്ടികവര്ഗ വിഭാഗങ്ങളൊഴികെയുള്ളവര്ക്ക് ഉദ്യോഗനഷ്ടം നികത്താന് നിലവില് വ്യവസ്ഥകളില്ല എന്ന മറുപടിയാണ് ലഭിച്ചത്. അതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ വാഗ്ദാനവും പാലോളി സമിതിയുടെ നിര്ദ്ദേശങ്ങളിലൊന്നുമായ ഉദ്യോഗനഷ്ടം നികത്താന് ഈ സര്ക്കാറിന്റെ കാലത്ത് കഴിയുകയില്ല എന്ന് ഉറപ്പായി.
പി.എസ്.സി. വഴിയുള്ള നിയമനങ്ങളില് മെറിറ്റ് ഉള്ളവരെ സംവരണ കാറ്റഗറിയില് നിയമനം നല്കി പിന്നോക്ക സമുദായങ്ങള്ക്ക് നിയമപരമായി അര്ഹതയുള്ള സംവരണം ലഭ്യമാകുന്നില്ലെന്ന പരാതി ന്യൂനപക്ഷ സംഘടനകള് ഉയര്ത്തിയതും പാലോളി സമിതി ശരിവെച്ചതുമാണ് (പേജ് 24). ഇതിന് പരിഹാര നിര്ദ്ദേശവും സമിതി മുന്നോട്ടുവെച്ചു. ആയുര്വ്വേദ ലക്ചറര് നിയമനത്തില് സംവരണ അട്ടിമറി നടന്നപ്പോള് കേരള ഹൈക്കോടതി സിംഗിള്ബെഞ്ചും പിന്നീട് 2008 മെയ് 23ന് ഡിവിഷന് ബെഞ്ചും സംവരണവും മെറിറ്റും 50: 50 അനുപാതത്തില് നിയമനം നടത്തണമെന്ന് വിധിച്ചതാണ്. ഇതിന് കെ.എസ്.എസ്.ആര്. റൂള് 14 ഭേദഗതി ചെയ്യേണ്ടതുണ്ടായിരുന്നു. ഇത് പി.എസ്.സി. സര്ക്കാറിനെ അറിയിച്ചതുമാണ്. അത് ചെയ്യാതെ എന്.എസ്.എസ്സിനെ പിണക്കാതിരിക്കാന് അനങ്ങാപാറനയം സ്വീകരിച്ച് സുപ്രീംകോടതിയുടെ ഇടപെടലിന് ഇടയാക്കുകയാണ് സര്ക്കാര് ചെയ്തത്. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചെയ്യാന് കഴിയുന്ന സര്വ്വീസ് റൂള് ഭേദഗതി, അത് ചെയ്യാതെ സുപ്രീം കോടതിയെ സമീപിച്ചതിന്റെ സാംഗത്യം സുപ്രീംകോടതി ചോദ്യം ചെയ്തതുമാണ്. ഇപ്പോള് നിയമസഭയില് മുഖ്യമന്ത്രി പി.എസ്.സി. യുടെ യൂണിറ്റ് സമ്പ്രദായത്തില് മാറ്റം വരുത്താന് ഉദ്ദേശിക്കുന്നില്ലെന്ന് മറുപടി പറഞ്ഞതോടെ ഇടത് സര്ക്കാറിന്റെ ഇരട്ടത്താപ്പ് കൂടുതല് വ്യക്തമായിരിക്കുന്നു.
പാലോളി സമിതി മുന്നോട്ടുവെച്ച ഒട്ടേറെ നിര്ദ്ദേശങ്ങളില് ഒരു ചര്ച്ചപോലും ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുസ്ലിം ജനസംഖ്യ 26 ശതമാനത്തിന് മുകളിലാണെങ്കിലും ഉദ്യോഗ പ്രാതിനിധ്യം പതിനൊന്ന് ശതമാനം മാത്രമായതിനാല് ഒരു റിട്ടയേര്ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ച് ഓരോ സമുദായത്തിനും ലഭിക്കേണ്ട റിസര്വ്വേഷന് ക്വാട്ട പുന:നിര്ണ്ണയിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്, സഹകരണ ബാങ്കുകള് എന്നിവയുടെ നിയമനങ്ങള്ക്കുള്ള ഇന്റര്വ്യൂ ബോര്ഡില് ന്യൂനപക്ഷ പ്രതിനിധികളെ ഉള്പ്പെടുത്തുക, കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങള്ക്കും സംവരണം പാലിക്കുക, മുസ്ലിം പെണ്കുട്ടികള്ക്ക് ഹോസ്റ്റല് സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിക്കുക, മലബാറില് കൂടുതല് കോളജുകള് തുടങ്ങുക, അറബിക് യൂണിവേഴ്സിറ്റി സ്ഥാപിക്കുക, കേന്ദ്രം അനുമതിതന്ന ഉറുദു ഐ.ടി.ഐ.ക്ക് സ്ഥലം കണ്ടെത്തുക, വഖഫ് സ്ഥാപനങ്ങളുടെ ഭരണ കാര്യക്ഷമതക്ക് വഖഫ് കേഡറിനും വഖഫ് വികസന കോര്പ്പറേഷനും സ്ഥാപിക്കുക എന്നിവ പാലോളി സമിതി ശിപാര്ശകളില് ചിലത് മാത്രമാണ്. ഇതില് ഒന്നുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മദ്രസാ അദ്ധ്യാപകര്ക്ക് ക്ഷേമനിധി പ്രഖ്യാപിച്ചതാണ് വലിയ കാര്യമായി എടുത്തുകാണിക്കുന്നത്. പലിശയിലധിഷ്ഠിതമായ ക്ഷേമനിധിക്ക് പകരം ക്ഷേമ പെന്ഷന് അനുവദിക്കാനാണ് ന്യൂനപക്ഷ സംഘടനകള് സര്ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല് ഇത് അംഗീകരിക്കാന് സി.പി.എം. തയാറായിട്ടില്ല. അതുകൊണ്ടുതന്നെ സി.പി.എം. ഭരിക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ബാങ്കുമായി ചേര്ന്ന് പ്രഖ്യാപിച്ച ക്ഷേമനിധിയില് ഇതുവരെ 285 പേരാണ് ചേര്ന്നത് എന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് തന്നെ നിയമസഭയില് സമ്മതിക്കേണ്ടി വന്നു. മദ്രസ്സകള് നവീകരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്ക്കാര് ആവിഷ്കരിച്ച മദ്രസ്സാ നവീകരണ പദ്ധതിക്ക് (സെന്ട്രല് സ്പോണ്സര് സ്കീം ഫോര് {െപാവൈഡിംഗ് ക്വാളിറ്റി എജുക്കേഷന് ഇന് മദ്രസ്സഎസ്.വി.ക്യൂ.ഇ.എം.) നല്കിയ തുകപോലും സമയത്തിന് വിതരണം ചെയ്തിട്ടില്ല. യു.ഡി.എഫ്. ഭരണ സമയത്ത് 200506 വര്ഷത്തില് മാത്രം 3,38,91,000 രൂപ ലഭിച്ചപ്പോള് നാലുവര്ഷംകൊണ്ട് ഇടത് ഭരണത്തില് ഇത്രയുംതുക നേടിയെടുക്കാന് സാധിച്ചിട്ടില്ല എന്നതാണ് നിയമസഭാ രേഖകള് തെളിയിക്കുന്നത്. ഒരു സ്പെഷല് ഓഫീസറെ നിയമിക്കാത്ത കാരണം കേന്ദ്രം തന്ന പണംതന്നെ ഒന്നരവര്ഷം കഴിഞ്ഞാണ് മദ്രസ്സകള്ക്ക് വിതരണം ചെയ്തിരിക്കുന്നത്.
ന്യൂനപക്ഷ വികസനം ലക്ഷ്യംവെച്ച് കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലവും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. മെറിറ്റ്കംമീന്സ് സ്കോളര്ഷിപ്പിന്റെ നടത്തിപ്പ്തന്നെ ഏറെ പരാതികള്ക്ക് ഇടം നല്കുന്നതാണ്. ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള മൗലാനാ ആസാദ് ഫൗണ്ടേഷന് മുഖേന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള് വിപുലപ്പെടുത്താന് 30 ലക്ഷംവരെ ഓരോ സ്ഥാപനത്തിനും അനുവദിക്കുന്നുണ്ട്. സമയത്തിന് {െപാപ്പോസലുകള് സമര്പ്പിക്കാത്ത കാരണം നമുക്ക് ഫണ്ട് നഷ്ടമാകുന്നു. ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്ക് എന്ട്രന്സ് പരീക്ഷാ പരിശീലനത്തിനും മത്സര പരീക്ഷകളുടെ പരിശീലനത്തിനും സ്കോളര്ഷിപ്പ് നല്കുന്ന പദ്ധതി 2007 ജൂലൈ മാസം മുതല് കേന്ദ്രം ആവിഷ്കരിച്ചുവരുന്നു. ന്യൂനപക്ഷങ്ങള് കേരളത്തെക്കാള് കുറവുള്ള രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളിലെ പല സ്ഥാപനങ്ങള്ക്കും ഈ ആനുകൂല്യം ലഭിക്കുമ്പോള് എന്ട്രന്സ് പരീക്ഷാ പരിശീലനം ഒരു ജ്വരമായി പടര്ന്ന കേരളത്തില് ഒരു സ്ഥാപനത്തിനും വിദ്യാര്ത്ഥികള്ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. സ്ഥാപന നടത്തിപ്പിന് ധനസഹായവും വിദ്യാര്ത്ഥികള്ക്ക് പ്രതിമാസം 1500 രൂപവരെ സ്റ്റൈപ്പെന്റും നല്കുന്നതാണ് ഈ പദ്ധതി. വിവിധ വകുപ്പുകള് നടപ്പിലാക്കുന്ന പദ്ധതികള് ഏകോപിപ്പിക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന്റെ അഭാവവും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള് പ്രചരിപ്പിക്കാത്തതുമാണ് ഇവയൊന്നും നമുക്ക് നേടിയെടുക്കാന് കഴിയാത്തതിന്റെ കാരണം.
ചുരുക്കത്തില്, ന്യൂനപക്ഷങ്ങള്ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളും സഹായങ്ങളും ഇടുങ്ങിയ കക്ഷിരാഷ്ട്രീയ താല്പര്യം കാരണം നിധേഷിക്കപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പുകളില് ന്യൂനപക്ഷങ്ങള് ഇടതുപക്ഷത്തിന് തിരിച്ചടി നല്കുന്നത്.

ആന വാങ്ങുന്നവര് തോട്ടിയും വാങ്ങണം

ആന വാങ്ങുന്നവര് തോട്ടിയും വാങ്ങണം
സി.പി. സൈതലവി
ആന വാങ്ങാമെങ്കില് തോട്ടിയും വാങ്ങാം. നാലായിരത്തഞ്ഞൂറു കോടി രൂപ മുടക്കി വീടുണ്ടാക്കാമെങ്കില് അതിനുള്ള ഭൂമിയും കാശ്കൊടുത്ത് വാങ്ങാമെന്നര്ത്ഥം. കുടിയിരിപ്പാധാരം സ്വന്തം പേരിലല്ലെങ്കില് മുടക്കിയ കാശ് വെള്ളത്തിലാകും. അവകാശികള് വേറെയുമുണ്ടാകും. അതാണ് നാട്ടുനടപ്പ്. ഏറ്റവും സമ്പന്നനായ ഇന്ത്യാക്കാരന് മുകേഷ് അംബാനി മുംബൈയില് മേല്പറഞ്ഞ കോടികള്കൊണ്ട് വീട് നിര്മിച്ചത് വഖഫ് ഭൂമിയിലാണെന്ന രേഖകള് പുറത്തുവന്നിരിക്കുന്നു. ആരോപണം അംബാനിക്കെതിരാവുക, സ്വത്ത് വഖഫ് ഭൂമിയാവുക; അധികം വാര്ത്തയാവാതിരിക്കാന് രണ്ടിലേതെങ്കിലുമൊരു കാരണം തന്നെ ധാരാളം. എന്നാലും കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പിടിവിട്ടില്ല. സെന്ട്രല് വിജിലന്സ് കമ്മീഷനോട് അന്വേഷണം നടത്താന് നിര്ദേശം നല്കി. ടു.ജി സ്പെക്ട്രവും കെ.ജി ബാലകൃഷ്ണനുമൊക്കെ വാര്ത്തയില് നിറഞ്ഞ നേരത്തു തന്നെയാണ് മുകേഷ് അംബാനിയുടെ പുതിയ കുടിയിരിപ്പിന്റെ അടിയാധാരവും കണ്ടെത്തിയത്.
പുരാതന പ്രസിദ്ധമായ ബോംബെ മഹാനഗരത്തില്, ദൈവപ്രീതി മാത്രം കാംക്ഷിച്ച് യതീമുകള്ക്ക് ആശ്രയമായിത്തീരാന് അനാഥാലയത്തിനായി വഖഫ് ചെയ്യപ്പെട്ട നിലം. മൂവായിരം കോടി വിലയുള്ള സ്വത്ത്. ലോകാത്ഭുതങ്ങളില് തന്റെ വീടുമുള്പ്പെടാന് മുകേഷ് അംബാനി കൊട്ടാരം കെട്ടിയത് യതീംഖാനക്കു നീക്കിവെച്ച ഈ 4532 ചതുരശ്ര മീറ്റര് ഭൂമിയിലാണെന്ന് രേഖകള് പറയുന്നു.
ധീരുഭായി അംബാനിയുടെ പുത്രന് പുരകയറ്റാന് യതീംഖാനയുടെ സ്ഥലം വേണോ എന്നതൊരു ചോദ്യമാണ്. പക്ഷേ, സാധ്യതയുടെ കലയാണല്ലോ കച്ചവടവും. ചെറിയൊരു സൂത്രപ്പണികൊണ്ട് വളരെ വേഗം കൈപ്പിടിയിലൊതുക്കാന് പറ്റും പല നാട്ടിലെയും വഖഫ് സ്വത്തുക്കള് എന്നത് ഒരു സാധ്യതയാണ്. വമ്പന് ബിസിനസ്സുകളുടെ തിരക്കിലൂം അത് തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തി മുകേഷ് അംബാനി എന്നു കരുതിയാല് മതി.
ന്യൂനപക്ഷ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്; 2003ല് ഈ വഖഫ് സ്വത്ത് തരപ്പെടാന് മുകേഷ്അംബാനി പെട്ടപാട്. അന്ന് വഖഫിന്റെ കേന്ദ്ര സ്ഥാനത്തിനുമീതെ പറക്കുന്നത് കാവിക്കൊടി. അഞ്ഞൂറു കോടി രൂപ മാര്ക്കറ്റ് വിലയുള്ള ഭൂമി 21.05 കോടിക്ക് മുകേഷ് അംബാനിയുടെ കയ്യിലെത്തി. ആധാരവും രജിസ്ട്രാര് ഓഫീസുമൊക്കെ നോട്ട്കെട്ടിന്റെ തൂക്കത്തിനൊത്ത് വഴിയെ ചെന്നോളും.
പള്ളിക്കും മദ്രസക്കും യതീംഖാനകള്ക്കുമൊക്കെ വേണ്ടി ചക്രവര്ത്തിമാരും സുല്ത്താന്മാരും നവാബുമാരും ധനാഢ്യരായ ഉദാരമതികളുമെല്ലാം നീക്കിവെക്കുന്നതാണ് വഖഫ് സ്വത്ത്. അതില് നിന്നുള്ള വരുമാനവും സ്ഥാവര ജംഗമ വസ്തുവകകളും നിശ്ചിതമായ വഖഫ് ആവശ്യത്തിനല്ലാതെ വിനിയോഗിക്കപ്പെടുന്നത് ദൈവിക നിയമത്തിനും സിവില് നിയമത്തിനും നിരക്കാത്തതാണ്. എല്ലാ നിലക്കും നിയമലംഘനം.
ബംഗാളിലും ബീഹാറിലും യു.പിയിലുമെല്ലാം ആയിരക്കണക്കിനു കോടിയുടെ വഖഫ് സ്വത്തുക്കളാണ് അന്യാധീനപ്പെട്ടുപോയത്. സര്ക്കാര് സംവിധാനങ്ങള് ദുരുപയോഗം ചെയ്തു വഖഫ് സ്വത്തുക്കള് പലരും കൈക്കലാക്കി. പശ്ചിമബംഗാളില് മദ്യക്കമ്പനികള്പോലും പ്രവര്ത്തിക്കുന്നു പാവനമായ വഖഫ് ഭൂമികളില്. "കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി' എന്ന ആഘോഷമാണ് പലേടത്തും.
മതബോധത്തിലും സാമൂഹിക പുരോഗതിയിലും മുന്നില് നില്ക്കുന്ന കേരളത്തില്പോലും വഖഫ് ഭൂമി കയ്യേറാനുള്ള ശ്രമങ്ങള് വ്യാപകമല്ലെങ്കിലും നടക്കുന്നുണ്ട്. എറണാകുളത്ത് മുന് ജില്ലാ പഞ്ചായത്ത് അംഗമായ സി.പി.എം നേതാവും കുടുംബവും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന 3.86 ഏക്കര് വഖഫ് ഭൂമി കൃത്രിമ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയതാണ് ഏറ്റവുമൊടുവിലായി, രണ്ടാഴ്ചമുമ്പ് പുറത്തുവന്ന വിവരം. കണ്ടതെല്ലാം കയ്യിട്ടുവാരുന്ന ഒരു പ്രാദേശിക സി.പി.എം നേതാവിന്റെ നിലവാരമല്ലല്ലോ ധീരുഭായ് അംബാനിയുടെ പുത്രനില് നിന്നു രാജ്യം പ്രതീക്ഷിക്കുന്നത്. ഹീരാചന്ദ്ഭായി എന്ന പ്രാരാബ്ധക്കാരനായ സ്കൂള് അധ്യാപകന്റെ അഞ്ചാമത്തെ പുത്രനായി പിറന്ന്, ശൂന്യതയില്നിന്ന് ഒരു സാമ്രാജ്യം പടുത്തുയര്ത്തിയ മാന്ത്രിക കഥയുണ്ട് ധീരുഭായിക്ക് കൂട്ടിന്.
1932ല് ഗുജറാത്തിലെ ചോര്വാഡില് ജനനം. വാരാന്ത്യങ്ങളില് മലകയറാന് വരുന്ന വിനോദസഞ്ചാരികള്ക്ക് "ഭാജി'യുണ്ടാക്കി പാത്രത്തില് കൊണ്ടുനടന്ന് വില്പന നടത്തിയിരുന്ന സ്കൂള് വിദ്യാര്ത്ഥി. മെട്രിക്കുലേഷനു പഠിക്കുമ്പോള് പതിനാറാം വയസ്സില് യമനിലെ ഏദനിലേക്ക് ജോലിതേടി കപ്പല്കയറിയ ഉത്സാഹി. അവിടെ ഗ്യാസ് സ്റ്റേഷനില് അറ്റന്ഡറായും ഓയില് കമ്പനിയില് ക്ലാര്ക്കായും ജീവിതം. പത്തു വര്ഷത്തെ പ്രയത്നംകൊണ്ടുണ്ടാക്കിയ അമ്പതിനായിരം രൂപയുമായി നാട്ടില് തിരിച്ചെത്തി തുണിവ്യാപാരം തുടങ്ങി. പിന്നെ വെച്ചടി വെച്ചടി കയറ്റം. പണമുണ്ടാക്കാനാഗ്രഹിക്കുന്നവര്ക്ക് പാഠശാലയാക്കാന് പറ്റിയ ജീവിതം. റിലയന്സ് കൊമേഴ്സ്യല് കോര്പ്പറേഷനില് നിന്നുള്ള വ്യാപാര തുടക്കം വസ്ത്രം, നൂല്, പെട്രോകെമിക്കല്സ്, എണ്ണവാതക ശുദ്ധീകരണം, എണ്ണ പര്യവേക്ഷണം എന്നിങ്ങനെ അതിരുകളില്ലാത്ത ബിസിനസ് സാമ്രാജ്യമായി.1977ല് ഓഹരിവിപണിയിലേക്കും ചുവടുവെച്ചു. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ഫോര്ച്യൂണ് 500 കോര്പ്പറേഷന് സൃഷ്ടിക്കപ്പെട്ടു.
2002 ജൂലൈ 6ന് ധീരുഭായ് അംബാനി മുംബൈയില് മരിക്കുമ്പോള് സമാനതകളില്ലാത്ത വ്യാപാര വളര്ച്ചയുടെ നാമവിശേഷണമായി റിലയന്സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിരുന്നു. മക്കളായ മുകേഷ് അംബാനിക്കും അനില് അംബാനിക്കും ആ ഔന്നത്യം താഴാതെ നോക്കിയാല് തന്നെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാമെന്ന ധൈര്യം ബാക്കിവെച്ചുള്ള ധീരുഭായിയുടെ യാത്ര.
ഇന്ത്യന് വ്യാപാര മേഖലയില് ഇച്ഛാശക്തിയുടെ മാതൃകയായി ധീരുഭായിസം. ജനങ്ങളുടെ വിശ്വാസം വെച്ചാണ് അച്ഛന് അംബാനി വ്യാപാരം നടത്തിയത്. "ഞങ്ങള് ജനങ്ങളുടെ പേരില് പന്തയം വെക്കുന്നു' എന്നു പറയാന് മാത്രമുള്ള ആത്മവിശ്വാസത്തിന്റെ പിന്ബലം കിട്ടി ധീരുഭായിക്ക്. മക്കളായിട്ടും മോശംവന്നില്ല. അച്ഛന്റെ ചിതയിലെ കനല്കെടുംമുമ്പെ രണ്ടുവഴിക്കു പിരിഞ്ഞെങ്കിലും നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാന് പുറമേക്ക് ചില ഒത്തുതീര്പ്പുകളായി. അമ്മ കോകിലബെന് ഇതിനുത്സാഹിച്ചു. കച്ചവടത്തിലും കോടതിയിലും മൂത്തപുത്രന് മുകേഷ് തന്നെ മുന്നിലായി.
ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് വിരമിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് സുപ്രീംകോടതി നല്കിയ വിധി മുകേഷ് ചെയര്മാനായ റിലയന്സ് ഇന്ഡസ്ട്രീസിന്റെ ഓഹരിവില വിപണിയില് കുത്തനെ ഉയര്ത്താനുതകുന്നതായി. സ്വാഭാവികമായും അനിയന് അനില് അംബാനിയുടെ റിലയന്സ് നാച്വറല് റിസോഴ്സസിന്റെ വില ഇടിയുകയും ചെയ്തു. 1957ല് ജനിച്ച മുകേഷ് 2010ലെ കണക്കെടുപ്പ് പ്രകാരം ഏഷ്യാവന്കരയിലെ തന്നെ സമ്പന്നരില് ഒന്നാമനും ലോകത്തെ ധനികരില് നാലാമനുമാണ്. 2014ല് ലോകത്തെ ഒന്നാം നിരക്കാരനുമായേക്കാം. കഴിഞ്ഞ വര്ഷം ഗുരുവായൂര് ക്ഷേത്രത്തില് വന്ന മുകേഷ് അംബാനിക്ക് തുലാഭാരത്തിനു വേണ്ടിവന്നത് 90 കിലോ പഞ്ചസാര. തടികൊണ്ടും മുതലുകൊണ്ടും ഉണ്ടെന്നുസാരം.
ഇത്രയൊക്കെയായ സ്ഥിതിക്ക് ഭാര്യ നീതക്കും മൂന്നു മക്കള്ക്കുമൊപ്പം താമസിക്കാന് പണിയുന്നത് ലോകത്തെ ഏറ്റവും വലിയ ആഢംബരഭവനമായിരിക്കണമെന്ന് മുകേഷ് ആഗ്രഹിച്ചാല് ദോഷം പറയാനൊക്കില്ല. അങ്ങനെയാണ് ആന്റിലിയ ആകാശത്തോളമുയര്ന്നത്. കഴിഞ്ഞ നവംബര് 25ന് പാലുകാച്ചലും കഴിഞ്ഞു. 27 നിലകള്. മുകള് നിലയില് മൂന്നു ഹെലിപാഡുകള്. ഒരു നിലയില് 50 പേര്ക്ക് ഇരിക്കാവുന്ന സിനിമാ തിയറ്റര്. മറ്റൊരു നിലയില് 160 വാഹനങ്ങള്ക്ക് പാര്ക്ക് ചെയ്യാനുള്ള സംവിധാനം. 600 പരിചാരകര്. ക്ഷേത്രം, പൂന്തോട്ടങ്ങള്, നീന്തല്കുളങ്ങള്. വീടായാല് ഇങ്ങനെ വേണം എന്ന് ആരെക്കൊണ്ടും സമ്മതിപ്പിക്കുന്ന സജ്ജീകരണങ്ങള്. ആദ്യമാസത്തെ വൈദ്യുതി ബില് വന്നപ്പോള് തന്നെ സമാധാനമായി. 70.69 ലക്ഷം രൂപയുണ്ടെന്നത് വീടിന്റെ "മാഹാത്മ്യം' വര്ധിപ്പിച്ചു. കൃത്യമായി കറന്റ്ബില് അടച്ചതുകൊണ്ട് ചാര്ജില് ഇളവുംകിട്ടി. അരലക്ഷം രൂപ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ "താജ്മഹല്' എന്ന് ബി.ബി.സിയുടെ വിശേഷണം. നല്ല ചേര്ച്ച. വീടിന്റെ പേര് "ആനന്ദം' എന്നാക്കിമാറ്റാനും സാധ്യതയുണ്ടെന്നാണ് ഗൃഹപ്രവേശത്തിനു പോയി വന്നവര് പറയുന്നത്. ആനന്ദലബ്ധിക്കിനിയെന്തുവേണം?
വീടില്ലെങ്കില് വിലയില്ല എന്നു കരുതിയത്കൊണ്ടാണാവോ അനിയന് അനില് അംബാനിയും തുടങ്ങിയിട്ടുണ്ട് പുരപ്പണി. മുംബൈയില് തന്നെ. 150 മീറ്റര് ഉയരത്തില് പണിയാന് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ചേട്ടന്റെ വീടിനെക്കാള് 20 മീറ്റര് ഉയരക്കുറവ്. സ്ഥലത്തെചൊല്ലി തല്ക്കാലം പരാതിയില്ല.
2008 മെയില് മഹാരാഷ്ട്ര സംസ്ഥാന വഖഫ് ബോര്ഡ് അംഗം അഹമ്മദ്ഖാന് നല്കിയ പരാതിയിലൂടെയാണ് വഖഫ് ഭൂമിയിലാണ് മുകേഷ് അംബാനി വീട് പണിയുന്നതെന്ന വിവരം പുറത്തുവന്നത്. ഒരുദ്യോഗസ്ഥന്റെ ഒത്തുകളിയിലൂടെയാണ് ഇത്രയും വിലപ്പെട്ട ഭൂമി വഖഫിനു നഷ്ടമായതെന്നും കണ്ടെത്തി.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഡയറക്ടര് ആദര്ശ് ജോഷി, ആദര്ശം വിട്ടുകളിക്കാത്ത ഉദ്യോഗസ്ഥനായതിനാല് വിജിലന്സ് അന്വേഷണത്തിനു വഴിയൊരുങ്ങി. അംബാനിയുടെ പണപ്പെട്ടി കണ്ടു കണ്ണുമഞ്ഞളിച്ച മറ്റു പലരും വഖഫ് ഭൂമിക്ക് കുടിക്കടം പകര്ത്താന് ഓടിനടക്കുമ്പോള് ധീരനും ആദര്ശവാനുമായ ആദര്ശ്ജോഷി അന്വേഷണത്തിനു പിന്നാലെയാണ്. കൃത്യമായ രേഖകളോടെയാണ് താനിത് കച്ചവടമാക്കിയതെന്ന് വാദിക്കാന് നൂറു ന്യായങ്ങള് മുകേഷിനുണ്ടാകും. ഇങ്ങനെ വെട്ടിപ്പിടിച്ചുവേണ്ട അംബാനിസന്തതികള്ക്ക് ജീവിക്കാനെന്നും തെളിവ് സഹിതം സ്ഥാപിക്കാനാകും.
പക്ഷേ, പാതവക്കിലും പീടികത്തിണ്ണയിലും മരച്ചുവട്ടിലും അന്തിയുറങ്ങുന്ന മനുഷ്യര്ക്കു പഞ്ഞമില്ലാത്ത നാട്ടില്, ലോക കോടീശ്വരന്റെ സഹസ്ര കോടികളുടെ കൊട്ടാരമുയരുന്നത് അനാഥകളുടെ വഖഫ് ഭൂമിയിലാണോ എന്നന്വേഷിക്കേണ്ടി വരുന്നത് തന്നെ ലജ്ജാകരമാണ്. പോഷകാഹാരമില്ലായ്മയുടെ ശൈശവ മരണങ്ങളെ "ദേശീയ നാണക്കേട്' എന്നു വിളിച്ചു പ്രധാനമന്ത്രി മന്മോഹന്സിംഗ്. യതീം എന്നാല് അനാഥ. അംബാനിമാരുടെ ആന്റിലിയകള് ആ അനാഥബാല്യങ്ങളുടെ മൂര്ദ്ധാവിലാകാതിരിക്കട്ടെ.

പാതയില് പൊലിയുന്ന പ്രാണനുവേണ്ടി

പാതയില് പൊലിയുന്ന പ്രാണനുവേണ്ടി

അബ്ദുസ്സമദ് സമദാനി
കേരളത്തില് ഒരു റോഡ് സുരക്ഷാവാരംകൂടി കടന്നുപോയി. പലയിടത്തും ജനപ്രതിനിധികള് പങ്കെടുത്ത പൊതുസമ്മേളനങ്ങളും നടന്നു. അത്രയും നല്ലത്. ഭീകരമാംവിധം വര്ദ്ധിക്കുന്ന അപകടങ്ങള് ഒഴിവാക്കുന്നതിനും അതുസംബന്ധമായി സമൂഹത്തെ ബോധവല്ക്കരിക്കുന്നതിനും ആരും ഏതുനിലക്കും നടത്തുന്ന എന്ത് ശ്രമവും ശ്ലാഘനീയമാണ്.
റോഡപകടങ്ങള്പോലെ അല്ലെങ്കില് അതിനേക്കാള് കൂടുതല് ഞെട്ടിപ്പിക്കുന്നതാണ് അതുസംബന്ധമായി പൊതുസമൂഹം വെച്ചുപുലര്ത്തുന്ന നിസ്സംഗത. അപകടങ്ങളോടും അപകട മരണങ്ങളോടും ആളുകള് രാജിയായി കഴിഞ്ഞു എന്നാണ് തോന്നുന്നത്. തഴക്കം ബാധിക്കുമ്പോള് ഉണ്ടായിത്തീരുന്ന ഒരുതരം നിസ്സംഗത ഇക്കാര്യത്തില് വ്യാപകമായിരിക്കുന്നു. അപകടത്തില് മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോ പരിക്ക് പറ്റുന്നവരുടെ മുറിവേറ്റ ശരീരങ്ങളോ റോഡില് സൃഷ്ടിക്കപ്പെടുന്ന ചോരക്കളങ്ങളോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അതൊക്കെ കണ്ടുകണ്ട് നമ്മുടെ കണ്ണ് മഞ്ഞളിക്കുകയും മനസ്സ് മരവിക്കുകയും ചെയ്തിരിക്കുന്നു.
ബസ് കത്തിയെരിയുകയും യാത്രക്കാരായ മനുഷ്യര് വെന്തെരിഞ്ഞ് കരിക്കട്ടകളാവുകയും ചെയ്ത സ്ഥലങ്ങളിലൂടെ വാഹനങ്ങള് ഓടിച്ചുപോകുന്ന sൈ്രവര്മാര്ക്കോ അതിലൂടെ കടന്നുപോകുന്ന യാത്രികര്ക്കോ ഒരു നോവിന്റെ ഓര്മ്മയും ഉണ്ടായിത്തീരുന്നില്ല. ഭാവിയില് സൂക്ഷിച്ചിരിക്കാനുള്ള ഒരു പാഠവും അതില്നിന്ന് ആരും പഠിക്കുന്നില്ല. സമൂഹ മനസ്സിന്റെ ഈ പ്രതിലോമ സ്ഥിതിവിശേഷമാണ് ഏറ്റവും വലിയ ആശങ്കയുണര്ത്തുന്നത്.
അപകട നിവാരണത്തിന് മുഖ്യതടസ്സമായി നില്ക്കുന്നത് ആളുകളുടെ ഈ മനോഭാവം തന്നെയാണ്. എത്രയോ കണ്ടുകഴിഞ്ഞു. ഇനി എന്തായാലെന്ത് എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം. ഈ നിസ്സംഗതയെ ചികിത്സിക്കാന് പരിമിതമായ ബോധവല്ക്കരണത്തിന് മാത്രം ഉതകുന്ന പരിപാടികള് മതിയാവില്ല. പ്രവിശാലമായ സമൂഹത്തെയാകെ മുന്നില്കണ്ടുകൊണ്ടുള്ള വിപുലമായ കര്മ്മപരിപാടികള്തന്നെ വേണം അതിന്.
യാത്ര ചെയ്യാത്തവരായി ആരുമില്ല. അതുകൊണ്ട്തന്നെ റോഡ് സുരക്ഷയുടെ പ്രശ്നം പൊതുസമൂഹത്തെ മുച്ചൂടും ബാധിക്കുന്നതാണ്. രോഗത്തിന്റെ ഈ പൊതുസ്വഭാവം മനസ്സിലാക്കിവേണം ചികിത്സ വിധിക്കാന്.
ലോകത്ത് നടക്കുന്ന ഏറ്റവും വലിയ മനുഷ്യപ്രയത്നങ്ങളില് മുഖ്യമായ ഒന്ന് മനുഷ്യജീവന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. രോഗങ്ങള് ചികിത്സിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തില്തന്നെ മാനവരാശി ഒട്ടേറെ മുന്നേറിയിരിക്കുന്നു. ജീവന് നിലനിര്ത്താനും മനുഷ്യായുസ്സിന്റെ ദൈര്ഘ്യം കൂട്ടാനും എത്രയോ പരീക്ഷണങ്ങള് നടക്കുന്നു. നവീനമായ ഔഷധങ്ങള് നിരവധി കണ്ടുപിടിക്കപ്പെടുന്നു. ചികിത്സാമുറകളും ഉപകരണങ്ങളും നിരന്തരം പരിഷ്കരിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ ലഭ്യമാകുന്ന സിദ്ധികളത്രയും രോഗചികിത്സ ലളിതവും പ്രയാസരഹിതവുമാക്കി തീര്ക്കുന്നതിനായി വിനിയോഗിക്കപ്പെടുന്നു. ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് ഇതെല്ലാം, മനുഷ്യ ജീവന്റെ സുരക്ഷ.
എന്നാല് നിരത്തിലെ അരക്ഷിതാവസ്ഥ മഹത്തായ ഈ മാനവ പ്രയത്നങ്ങളെയെല്ലാം തകിടംമറിക്കുകയാണ് ചെയ്യുന്നത്. വൈദ്യശാസ്ത്രത്തിന്റെ മികവിലൂടെയും ഭിഷഗ്വരന്മാരുടെ സേവനങ്ങളിലൂടെയും അസംഖ്യം മനുഷ്യജീവന് രക്ഷപ്പെടുത്തിയെടുക്കുന്ന അതേ സമയത്തുതന്നെ എത്രയോ മനുഷ്യജീവന് വാഹനാപകടങ്ങളില് പൊലിയുന്നു. കുഴിയാന ചോരുന്നത് നോക്കിയിരിക്കുന്ന നമ്മള് ആന ചോരുന്നത് അറിയാതെ പോകുന്നു. വാഹനാപകട മരണങ്ങളുടെ കണക്കും നിരക്കും പരിശോധിച്ചാല് നിര്മ്മാണ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവരെയെങ്കിലും ഞെട്ടിപ്പിക്കുന്ന സംഹാരമാണ് ഈ രംഗത്ത് നടക്കുന്നത്.
റോഡപകടങ്ങളില് നടക്കുന്നത് മരണമല്ല, കൊലയാണ്. ആരുടെയൊക്കെയോ അശ്രദ്ധകൊണ്ടോ കൈപ്പിഴകൊണ്ടോ തെറ്റായ പ്രവര്ത്തനംകൊണ്ടോ നടക്കുന്ന കൊലപാതകമാണത്. ജീവന്റെ വില എപ്പോഴും എവിടെയും വളരെ വലുതാണ്. ഏതെങ്കിലും കൊലപാതകത്തില് മരണപ്പെടുന്ന ജീവന് വിലയുണ്ടെന്നും കൊല അപകടത്തില്പ്പെട്ടാണെങ്കില് മരണപ്പെടുന്നവന്റെ ജീവന് വിലയില്ലെന്നും വരുന്നത് വിരോധാഭാസമാണ്.
കൊലപാതകങ്ങളില് നീതി ലഭ്യമാക്കുന്നതിന് നിരവധി സംവിധാനങ്ങള് സമൂഹത്തിലുണ്ട്. അപകട മരണങ്ങളില് ജീവന് നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ പക്ഷത്ത് അത്തരം സംവിധാനങ്ങളില്ല. അപകടമരണം എന്ന് എഴുതിത്തള്ളിയാല് ഏത് മഹാദുരന്തത്തേയും നിസ്സാരവല്ക്കരിക്കാനാവുന്നു. അപകടങ്ങളില്പെടുന്നവരുടെ അന്ത്യംതന്നെ ശോചനീയമാണ്. പലപ്പോഴും ഉറ്റവരോ ബന്ധുക്കളോ അടുത്തില്ലാതെ അവസാനത്തെ ദാഹജലംപോലും ലഭിക്കാതെ നടുറോഡിലോ ആസ്പത്രിയിലേക്കുള്ള വഴിയിലോ അത്യാഹിതങ്ങളുടെ ഭീകര ദൃശ്യങ്ങള് നിറഞ്ഞ കാഷ്യാലിറ്റി മുറികളിലോ വെച്ചായിരിക്കും പലപ്പോഴും അവരുടെ അന്ത്യം. ചില മൃതദേഹങ്ങള് മണിക്കൂറുകളോളം റോഡില്തന്നെ കിടക്കുന്നു. ചിലത് മോര്ച്ചറിയിലും. പിന്നെ പോസ്റ്റ്മോര്ട്ടവും. അതോടെ പോയവര് പോയി. പൊടുന്നനെയുണ്ടായ ദുരന്ത മരണത്തിന്റെ കദനഭാരംപേറി ജീവിക്കാന് വിധിക്കപ്പെടുന്ന കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹജനങ്ങളുടെയും വേദനക്കാകട്ടെ എന്തറുതി?
sൈ്രവര്മാരുടെ അച്ചടക്കവും സൂക്ഷ്മതയും വളരെ പ്രാധാന്യമര്ഹിക്കുന്ന വിഷയമാണെന്ന് റോഡപകടങ്ങളുടെ ചരിത്രം ബോദ്ധ്യപ്പെടുത്തുന്നു. അപക്വമായ പെരുമാറ്റവും വിവേകശൂന്യമായ നടപടികളും ക്ഷണിച്ചുവരുത്തിയ മഹാദുരന്തങ്ങളുടെ കഥ നമ്മുടെ മുമ്പിലുണ്ട്. ഇളം പ്രായത്തില്തന്നെ വണ്ടി ഓടിക്കാന് തുടങ്ങുന്ന പലരും ഉത്തരവാദിത്വബോധമില്ലാതെ പ്രവര്ത്തിച്ചതിന്റെ ഫലമായുണ്ടായ ദുരിതങ്ങള് എത്രയെത്ര?
ഓടുന്നവരും ഓടിക്കുന്നവരും ഒരുതരം അബോധാവസ്ഥയിലാണ്. സൂക്ഷിച്ചും ശ്രദ്ധിച്ചും ചെയ്യേണ്ട തൊഴില് ഒരു ബോധവുമില്ലാതെയാണ് പലരും അനുഷ്ഠിക്കുന്നത്. ഈ ബോധക്കേടിന്റെ സ്വാഭാവിക ഫലങ്ങളാണ് വര്ദ്ധിച്ചുവരുന്ന റോഡപകടങ്ങള്.
ഇതിനെല്ലാം പുറമെ യഥാര്ത്ഥമായും ബോധക്കേടിലേക്ക് നയിക്കുന്ന മദ്യവും റോഡപകടങ്ങളിലെ വില്ലനാണ്. കേരളത്തില് അടുത്തകാലത്തുണ്ടായ പല റോഡപകടങ്ങളുടെയും പിറകിലെ സത്യം കള്ളാണ്; ലഹരി. ഇത് തെളിയിക്കപ്പെട്ട യാഥാര്ത്ഥ്യമാണ്. മദ്യപിച്ചുള്ള sൈ്രവിംഗ് കര്ശനമായി തടയുകയും മദ്യപിച്ച് വണ്ടി ഓടിച്ചാല് sൈ്രവിംഗ് ലൈസന്സ് കാന്സല് ചെയ്യുന്നതടക്കമുള്ള നടപടികള് സ്വീകരിക്കുകയും ചെയ്യാന് ഉത്തരവാദപ്പെട്ടവര് ആര്ജ്ജവം കാണിച്ചേ പറ്റൂ.
ആധുനിക മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതായി തീര്ന്നിട്ടുണ്ട് മൊബൈല് ഫോണ്. അതിന്റെ ഉപയോഗവും ദുരുപയോഗവും മറ്റ് നിരവധി പ്രശ്നങ്ങള്ക്കെന്നപോലെ റോഡപകടങ്ങള്ക്കും കൂടിയ അളവില് നിമിത്തമായിത്തീരുന്നു. ഒരു കൈയില് സ്റ്റിയറിംഗും മറുകൈയില് കാതോരം ചേര്ത്തുവെച്ച മൊബൈലുമായി sൈ്രവിംഗ് ആഘോഷിക്കുന്ന യുവാക്കള് ഇന്ന് സാര്വ്വത്രികമാണ്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പണയപ്പെടുത്തിയാണ് ഈ കിന്നാരപ്പാച്ചിലെന്ന് നമ്മുടെ എത്ര ചെറുപ്പക്കാര് ചിന്തിക്കുന്നുണ്ട്.
പാതയോരങ്ങളില് ഉയര്ന്നുനില്ക്കുന്ന പരസ്യപലകകള് നിരുപദ്രവമാണെന്ന് ആര്ക്കെങ്കിലും തോന്നുന്നുവെങ്കില് തെറ്റി. sൈ്രവറുടെ ശ്രദ്ധ തിരിച്ചുവിടുന്ന വലിയൊരു കെണി അതിലും അടങ്ങിയിരിക്കുന്നു. മനുഷ്യ മനസ്സിനെ വികലവും മലിനവുമാക്കുന്ന ഇത്തരം ദുസ്വാധീനങ്ങളെല്ലാം ആളെ കൊല്ലുന്ന കൈക്രിയകളെ സഹായിക്കുകയാണ് ചെയ്യുന്നത്.
ജീവനോടും മനുഷ്യനോടുമുള്ള ആദരത്തിന്റെ അഭാവമാണ് ഇന്ന് എവിടെയുമുള്ള വലിയ പ്രശ്നം. രണ്ടിനെയും ബഹുമാനിക്കാന് പഠിച്ചും പഠിപ്പിച്ചുമല്ലാതെ മനുഷ്യ നിന്ദക്ക് പരിഹാരമില്ല. റോഡപകടങ്ങളുടെ പിറകിലും മനുഷ്യനിന്ദയുടെ ചെറുശകലങ്ങള്, മന:ശാസ്ത്രപശ്ചാത്തലമായി വര്ത്തിക്കുന്നുണ്ടെന്നതാണ് സത്യം.

അതിവേഗം ബഹുദൂരം മുന്നേറാന്

ഇടതുഭരണം അവസാന ശ്വാസവും വലിച്ചു തെമ്മാടിക്കുഴിയില്അടക്കം ചെയ്യാന്പോവുകയാണ്. എടുത്തു പറയാന്നേട്ടങ്ങള്വട്ടപ്പൂജ്യം ആണെങ്കിലും കുഴിച്ചു മൂടപ്പെട്ടത് ഭാവികേരളത്തിന്റെ അവസരങ്ങളുടെ നൂറുനൂറു പ്രതീക്ഷകളാണ്. സ്മാര്ട്ട്സിറ്റി പോലൊരു നല്ല തുടക്കം കഴിവില്ലായ്മ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ നമുക്ക് നഷ്ടപ്പെടുകയാണ്. ടി രംഗത്തെ വിദഗ്ദരെ കൂടെയിരുത്തി ചര്ച്ച ചെയ്യുന്നതിന് പകരം പ്രത്യയശാസ്ത്രത്തിന്റെ കൂടെ നില്കുന്നവരെ മാത്രം കൂടെയിരുതിയാല്വളരുന്നത് വിവാദങ്ങള്മാത്രമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.
ചാനലുകളിലെ ചര്ച്ചകളിലൂടെ മാത്രമറിയുന്ന സ്വാശ്രയത്തിന്റെ കയ്പ്പ് ഉപരിപടനത്തിനു തയ്യാറെടുക്കുന്ന മുഴുവന്വിദ്യാര്ഥികളുംഅവരുടെ രക്ഷിതാക്കളും രുചിച്ചതിന്റെ ഫലമാവാം തെരഞ്ഞെടുപ്പില്കണ്ട വമ്പന്തോല്വിയെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. വിദ്യാഭ്യാസ രംഗത്തെ കോടതി വരാന്തയില്തളച്ചിട്ട സര്ക്കാരിനു വളരുന്ന തലമുറയ്ക്ക് വേണ്ടി സമര്പ്പിക്കാന്എന്ത് പരിഷ്കാരമാണ് കയ്യിലുള്ളത്.

പാഠപുസ്തകങ്ങളും ചോദ്യക്കടലാസുകളും ജനവികാരത്തെ വ്ര്ണപ്പെടുത്തുമ്പോള്ഉള്ളിന്റെ ഉള്ളില്ഒരു ചെറിയ സുഖം ആസ്വദിക്കുന്ന ബേബിയും ഭരണക്കാരും കഴിവ് ഇല്ലായ്മയുടെ പര്യായങ്ങള്ആവുകയാണ്.

രാഷ്ട്രീയക്കാര്ക്ക് തെരുവ് ഗുണ്ടകളുടെ സ്വഭാവവും സംസ്കാരവും ആയാല്ക്രമസമാധാന പാലകര്ക്ക് മൌനം നടിക്കാനേ കഴിയൂ.. പോലീസിനെ രാഷ്ട്രീയക്കാരന്റെ ചട്ടുകമാക്കി ലാഭം കൊയ്യുന്ന ഇടതു സംസ്കാരം വളര്ത്തിയെടുക്കുന്നത് ക്രിമിനലുകളുടെ ലോകമാണ്. രാജ്യദ്രോഹികളുടെ ആയുധ പരിശീലന കേന്ദ്രങ്ങള്കേരളത്തിന്റെ പോലീസിനെ കാണാതെ കാണാതെ പോവുമ്പോള്‍ "ജനകീയ മുഖങ്ങള്ക്കു " ചന്ദം കുറയുകയാണ്. കോടതി വിധികളെ പോലും പുല്ലു വില കല്പ്പിക്കുന്ന ഇടതു അഹങ്കാരം തകര്ക്കുന്നത് ജനാധിപത്യത്തിന്റെ കണ്ണാടിയാണ്.

ഊരും പേരും ഇല്ലാത്ത രോഗങ്ങള്വരുമ്പോള്ചികിത്സിക്കാന്സംവിധാനമില്ലാതെ , വിവാദങ്ങള്കുന്നു കൂടിയ വകുപ്പുകളും , തരക്കല്ലുകള്മാത്രമിട്ട് തമ്മില്തലുന്ന വ്യവസായങ്ങളും , കേരളത്തെ പിറകോട്ടു നയിക്കുകയാണ്.
കാലത്തിന്റെ വിളി കേട്ട് അതിവേഗം ബഹുദൂരം

മുസ്ലീം ലീഗിന് ഒരു സല്യൂട്ട് !

 

തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം മുസ്ലീം സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ കാരണമായെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ പോരാടണമെന്നും മുസ്ലീം ലീഗ് സംസ്ഥാന കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു.  ഇത്തരം ഒരു ആഹാനമാണ് ലീഗില്‍ നിന്നോ മറ്റ് മുസ്ലീം സമുദായനേതാക്കളില്‍ നിന്നോ കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചിരുന്നത്.   കാലഘട്ടത്തിന്റെ  ആവശ്യം മനസ്സിലാക്കി ഇപ്പോഴെങ്കിലും ഇത്തരം ഒരു പ്രമേയം അംഗീകരിച്ചതില്‍ ഞാന്‍ മുസ്ലീം ലീഗിനെ സല്യൂട്ട് ചെയ്യുന്നു.  അത് മാത്രമല്ല , ആയുധം ഒരു ബാധ്യതയാണെന്നും ആയുധമേന്തുന്ന തീവ്രവാദസംഘടനകളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരിക്കുന്നു. മുന്‍പ് മുനീര്‍ ഇത് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് അംഗീകരിച്ചിരുന്നില്ല. ഇന്നും ഉമ്മന്‍ ചാണ്ടി നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് വരുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് എന്റെ മനസ്സ് നിറഞ്ഞ നന്ദി.  മറ്റ് എല്ലാ മുസ്ലീം സംഘടനകളും ലീഗിന്റെ നിലപാട് പിന്തുടര്‍ന്നാല്‍ തീവ്രവാദികള്‍ ഒറ്റപ്പെടുകയും  മുസ്ലീം സമുദായത്തിനുണ്ടായ ചീത്തപ്പേര് മായുകയും ചെയ്യും. വേറെ കുറുക്ക് വഴിയില്ല. തങ്ങളെ തീവ്രവാദികള് എന്ന് മുദ്ര കുത്തുന്നേ എന്ന് പരിഭവിച്ചിട്ട് കാര്യമില്ല.  നമുക്കെല്ലാം മതേതര പരിസരത്ത് മാത്രമേ സ്വൈര്യജീവിതം  സാധ്യമാകൂ. അതാരും വിസ്മരിക്കരുത്.
ബാബറി മസ്ജിദ്  പൊളിച്ചപ്പോള്‍  കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നു എന്നതിന്റെ പേരില്‍ മുസ്ലീം ലീഗ് കേട്ട പഴിക്ക് കണക്കില്ല.  ലീഗ് സമുദായത്തെ വഞ്ചിക്കുന്നു എന്ന് പറഞ്ഞാണ് .എന്‍‌.എല്‍‌ ഉണ്ടാക്കിയത്.  കോണ്‍ഗ്രസ്സ് പള്ളി പൊളിച്ച പോലെയാണ് പലരും സംസാരിച്ചത്. കോണ്‍ഗ്രസ്സിനെയാണ് കുറ്റപ്പെടുത്തിയത്.  അക്കാലത്ത് സാങ്കേതികമായി കോണ്‍ഗ്രസ്സ് കേന്ദ്രഭരണം കൈയാളിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. ഇതിനൊക്കെ ചില നടപടി ക്രമങ്ങളുണ്ട്.  ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.  ബാബറി മസ്ജിദിന് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന്  അന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേന്ദ്രത്തിന് രേഖാമൂലം ഉറപ്പ് കൊടുത്തതാണ്. ഉറപ്പ് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഉറപ്പ് കണക്കിലെടുക്കാതെ പള്ളി പൊളിക്കും എന്ന് മുന്‍‌കൂട്ടി കണ്ട് സംസ്ഥാന പോലീസ് സേനയെ അവഗണിച്ച് കേന്ദ്രത്തിന്റെ സേനാവിഭാഗത്തെ അവിടെ വ്യനിസിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് സാരം. പള്ളി പൊളിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബി.ജെ.പി.ക്കും അന്നത്തെ യു.പി.സര്‍ക്കാരിനും മാത്രമായിരുന്നു. എന്നിട്ടും  കുറ്റം കോണ്‍ഗ്രസ്സിന്റെ മേല്‍ ചാരാന്‍ നടത്തിയ വൃഥാശ്രമം ബി.ജെ.പി.യെയും യു.പി.സര്‍ക്കാരിനെയും രക്ഷിക്കാനേ സഹായിച്ചിട്ടുള്ളൂ.  പള്ളി പൊളിച്ചതിന്റെ പേരില് കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തി, അങ്ങനെ കോണ്‍ഗ്രസ്സ് ക്ഷയിച്ചാല്‍ ഇവിടത്തെ മുസ്ലീം സമുദായത്തിന് രക്ഷ കിട്ടുമായിരുന്നോ എന്ന് അന്ന് കുറ്റപ്പെടുത്തിയവര്‍ ഇന്ന് ശാന്തമായി ആലോചിക്കണം. ലീഗിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. എന്തിനായിരുന്നു ഇന്ത്യന്‍ നേഷനല്‍ ലീഗ് രൂപീകരിച്ചത്? പൊളിറ്റിക്കല്‍ വേസ്റ്റ്. കുറെക്കാലം സി.പി.എമ്മിനെ സേവിച്ചത് മിച്ചം. ഇടത്പക്ഷമുണ്ടെങ്കിലേ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയുണ്ടാവൂ എന്ന സി.പി.എമ്മിന്റെ വാദം രാഷ്ട്രീയത്തട്ടിപ്പാണ്. ചൈനയില്‍ പോയി നോക്കണം കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം മനസ്സിലാക്കാന്‍ . കോണ്‍ഗ്രസ്സാണ് ഇന്ത്യയില്‍ എല്ലാവര്‍ക്കും രക്ഷ എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ ക്ഷയിപ്പിക്കുന്ന നടപടി ന്യൂനപക്ഷങ്ങള്‍ക്കെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ്.
കേരളത്തില്‍ തീവ്രവാദികള്‍ ശക്തി പ്രാപിച്ചു വരുന്നു എന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു.  അങ്ങനെയെങ്കില്‍ മുസ്ലീം ലീഗ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും ഇന്നത്തെ അവസ്ഥ എന്ന് മദനിയെപ്പോലെയുള്ളവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ആത്മപരിശോധന നടത്തണം.  ഇന്ന് ചിലര്‍ ആലങ്കാരികമായി പറയുന്നുണ്ടല്ലൊ കേരളം താലിബാനായി എന്ന്.   അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുമായിരുന്നില്ലേ ഇവിടെ ഒരു കോട്ട പോലെ ലീഗ് എന്ന പ്രസ്ഥാനമില്ലായിരുന്നുവെങ്കില്‍?  അന്ന് ലീഗ് ക്ഷയിച്ച് .എന്‍‌. എല്‍  ശക്തിപ്പെട്ടിരുന്നുവെങ്കിലും സ്ഥിതി ഇന്നത്തേക്കാള്‍ ഗുരുതരമാവുമായിരുന്നു. മുസ്ലീം ചെറുപ്പക്കാരെ എളുപ്പത്തില്‍ തീവ്രവാദികളാക്കാന്‍ കഴിയുന്നൊരു വ്യാഖ്യാനം ഇസ്ലാം തത്വസംഹിതയ്ക്ക് നല്‍കാന്‍ തല്പരകക്ഷികള്‍ക്ക്  സാധിക്കും. അതിനെയാണ് ലീഗ് എന്ന പാര്‍ട്ടി പ്രതിരോധിച്ചത്.  കേരളത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഉള്‍പ്പെടുന്നൊരു മുന്നണി ശക്തമായി നിലനില്‍ക്കുന്നത്കൊണ്ടാണ് ഒരു സോഷ്യല്‍ ബാലന്‍സ് ഇവിടെ സാധ്യമാകുന്നത് എന്നും എല്ലാവരും തിരിച്ചറിയണം.  കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുക എന്നത് മാത്രമാണ് സി.പി.എമ്മിന്റെ എക്കാലത്തെയും തന്ത്രം. പാര്‍ട്ടിക്ക് ഗുണകരമായതേ അവര്‍ ചെയ്യൂ. അതിന് വേണ്ടി നാട് കുട്ടിച്ചോറായാലും അവര്‍ക്ക് പ്രശ്നമില്ല. നാട് എല്ലാവരുടെയുമല്ലേ. പാര്‍ട്ടി അവരുടെ മാത്രം സ്വന്തവും. വികാരമാണ് ഓരോ മാര്‍ക്സിസ്റ്റ്കാരനെയും നയിക്കുന്നത്. മറ്റേത് പാര്‍ട്ടിക്കാരും അങ്ങനെയല്ല.  നമുക്ക് നാടാണ് ചുമര്, ചിത്രം വരയ്ക്കണമെങ്കില്‍.
പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടി പോരാടണമെങ്കില്‍ ആയുധത്തിന്റെ ആവശ്യമില്ലെന്ന് കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പോസിറ്റീവായ വാക്കുകള്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ് നേതാവിന്റെ വായില്‍ നിന്ന് എന്നെങ്കിലും പുറത്തേക്ക് വരുമോ?  സ്ഥിരഭരണം കേരളത്തില്‍ ഉട്ടിയുറപ്പിക്കാന്‍ വോട്ട് രാഷ്ട്രീയത്തില്‍ സകല അടവുകളും പയറ്റുന്ന സി.പി.എം. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു. കിട്ടാതെ വന്നപ്പോള്‍ ലീഗിനെ എതിര്‍ക്കുന്ന മുസ്ലീം സമുദായത്തിലെ സകല സംഘടനകളെയും ചാക്കിലാക്കാന്‍ നോക്കി. തീവ്രവാദസ്വഭാവമുള്ള ചിലതാണ് എളുപ്പത്തില്‍ ചാക്കില്‍ കയറിയത്. ഇവിടെ തീവ്രവാദത്തിന് ഇത്രയും വേരോട്ടമുണ്ടാകാന്‍ കാരണം സി.പി.എമ്മിന്റെ ദുഷ്ടസമീപനമാണ്.  ഇത്രയേ ഇവിടെ തീവ്രവാദത്തിന് വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് സമാധാനിക്കാന്‍ കഴിഞ്ഞത് മുസ്ലീം ലീഗിന്റെ സാന്നിദ്ധ്യമാണ്. കഴിഞ്ഞ നാല് കൊല്ലത്തെ ആഭ്യന്തര വകുപ്പിന്റെ മൃദുനിലപാടാണ് ഇത്രയെങ്കിലും തീവ്രവാദം ഇവിടെ ശക്തിപ്പെടാന്‍ കാരണം  എന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. തച്ചങ്കിരി ബാംഗ്ലൂരിലേക്ക് തിരക്കിട്ട് ഓടിപ്പോയതിന്റെ കാരണം ഒന്ന് മാത്രം മതി അത് വ്യക്തമാകാന്‍.  എന്ത് തന്നെയായാലും യു.ഡി.എഫിന്റെ ഭരണം തന്നെയാണ് കേരളത്തിന്റെ സുസ്ഥിരവികസനത്തിനും സമാധാനത്തിനും നല്ലത്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യത്തിലധികം തടിച്ചു കൊഴുത്തു. അതിന്റെ നേതാക്കള്‍ അതൊക്കെ അനുഭവിച്ച് സസുഖം വാഴട്ടെ. യു.ഡി.എഫ്. കേരളം ഭരിക്കട്ടെ, കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനം വരുന്നത്‌വരെ.
കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും ഒരിക്കല്‍ കൂടി സല്യൂട്ട് !
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി